അശ്വതി
ന്യായാധിപൻ, പിഎ മുതലായ തസ്തികകളിലേക്ക് പരിശ്രമിക്കാവുന്നതാണ്.
ഉന്നതമായ സ്ഥാനപ്രാപ്തിയുണ്ടാകുന്നതായിരിക്കും. കവിത എഴുതുന്നവർക്ക്
പുരസ്കാരങ്ങൾ ലഭിക്കുന്നതാണ്. പഠനത്തിൽ ശ്രദ്ധയും താൽപര്യവും പ്രകടിപ്പിക്കും.
കാര്‍ഷിക വ്യവസായ മേഖലകൾ അഭിവൃദ്ധിയുണ്ടാകുന്നതാണ്. ഭാര്യയാൽ മാനസിക സന്തോഷവും
പലവിധ നേട്ടങ്ങളും ലഭ്യമാകുന്നതായിരിക്കും. വിഷ്ണുഭജനം ഏറ്റവും
ഉത്തമമായിരിക്കും.
ഭരണി
വിദേശത്ത് ജോലിക്കായി പരിശ്രമിക്കുന്നവർക്ക് ലഭ്യമാകുന്നതാണ്.
ഹാസ്യകലാപ്രകടനകാർക്ക് പ്രശസ്തിയും ധനവരവും പ്രതീക്ഷിക്കാവുന്നതാണ്. ഉന്നത
ഉദ്യോഗസ്ഥർക്ക് അംബാസിഡർ പോലുള്ള ഉന്നത പദവി ലഭ്യമാകുന്നതാണ്. ആൺ
സന്താനങ്ങൾക്ക് ചില വൈഷമ്യം വരാനിടയുണ്ട്. പഠനത്തിൽ ശ്രദ്ധയും താല്പര്യവും
പ്രകടിപ്പിക്കും. അരി, മറ്റു ധാന്യങ്ങൾ വ്യാപാരം ചെയ്യുന്നവർക്ക് മികച്ച ലാഭം
പ്രതീക്ഷിക്കാം. കുബേരലക്ഷ്മിയെ പ്രാർത്ഥിക്കുക.
കാർത്തിക
നൃത്തം,
സംഗീതം, മറ്റു കലാ ക്ലാസുകൾ നടത്തുന്നവർക്ക് അനുകൂല സമയമാണ്. ആത്മാർത്ഥതയുള്ള
സുഹൃത്തുക്കൾ വന്നുചേരും. വാഹനം വാങ്ങാവുന്നതാണ്. ബന്ധുക്കളാൽ
പ്രശംസിക്കപ്പെടും. മാതാവിന്റെ കാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധ ചെലുത്തും.
പഠനത്തിൽ ശ്രദ്ധ ചെലുത്തുന്നതായിരിക്കും. പൂർവ്വിക ഭൂസ്വത്തുക്കൾ
വിൽക്കുന്നതിനും വേറെ വാങ്ങുന്നതിനും ഉചിത സമയമാണ്. പൊതുമേഖലാ രംഗത്ത് വിജയം
ലഭ്യമാകും. തിരുച്ചെന്തൂർ ദര്‍ശനം ചെയ്യുക.
രോഹിണി
ഉന്നതസ്ഥാനലബ്ധിയും മാനസിക സന്തോഷവും പ്രതീക്ഷിക്കാം. ഭൂഇടപാടുകൾ
നടത്തുന്നവർക്ക് മികച്ച ലാഭം ലഭ്യമാകുന്നതാണ്. ബുദ്ധിശാലിയാണ്. പുത്രന്മാർക്ക്
അനുകൂല സമയമല്ല. സന്താനഭാഗ്യം പ്രതീക്ഷിക്കാം. ഉദരസംബന്ധമായി രോഗം
വരാവുന്നതാണ്. വിദ്യാഭ്യാസ പുരോഗതിയുണ്ടാകും. വ്യാപാര തൊഴില്‍
അഭിവൃദ്ധിയുണ്ടാകുന്നതാണ്. ഗൃഹം നിർമ്മിക്കാവുന്നതാണ്. ശാസ്താവിനെ
പ്രാർത്ഥിക്കുന്നത് നന്മയുണ്ടാകും.
മകയിരം
തൊഴിലഭിവൃദ്ധിയും, ഫാൻസി,
മറ്റ് സ്ഥാപനങ്ങളിൽ വരുമാനം വർദ്ധിക്കും. നൃത്തസംഗീത മത്സരങ്ങളിൽ
പങ്കെടുക്കുന്നവർക്ക് വിജയസാധ്യത കാണുന്നു. ശത്രുക്കൾ പിണക്കം മാറി വന്നുചേരും.
വ്യാപാരത്തിൽ അറിവ് വർദ്ധിക്കും. വിദേശത്തു നിന്നും ശുഭവാർത്തകൾ
ശ്രവിക്കാവുന്നതാണ്. പാർട്ടി പ്രവർത്തകർക്ക് അനുകൂല സമയമായി കാണുന്നു.
പെൺസന്താനങ്ങൾക്ക് അഭിവൃദ്ധിയുണ്ടാകും. കൈകാലുകൾക്ക് വേദനയുണ്ടാകും. ഹനുമാനെ
പ്രാർത്ഥിക്കുക.
തിരുവാതിര
സർക്കാർ ഉദ്യോഗത്തിനായി
പരിശ്രമിക്കാവുന്നതാണ്. ഇളയ സഹോദരന് ദോഷകരമായ സമയമായി കാണുന്നു.
വ്യാപാരത്താൽ ധാരാളം സമ്പാദിക്കും. ബന്ധുക്കളുടെ ഉപദേശം കേൾക്കുന്നതല്ല.
ആത്മാർത്ഥതയുള്ള സുഹൃത്തുക്കൾ വന്നുചേരും. നവീന ഗൃഹോപകരണങ്ങൾ
വാങ്ങുന്നതായിരിക്കും. പൊതുമേഖലാ രംഗത്തും പ്രതീക്ഷിച്ച നേട്ടം
ലഭ്യമാകുന്നതായിരിക്കും. ദക്ഷിണാമൂർത്തിയെ പ്രാർത്ഥിക്കുന്നത് നന്മ
ലഭ്യമാക്കുന്നതാണ്.
പുണർതം
വിദ്യാഭ്യാസ പുരോഗതിയുണ്ടാകും. സ്വതന്ത്ര
ചിന്തകരായിരിക്കും. അടിമയെപ്പോലെ ജോലി ചെയ്യും. സഹോദരങ്ങളും ജാതകിയും തമ്മിൽ
സഹായസഹകരണങ്ങൾ ഉണ്ടാകുന്നതല്ല. ലുബ്ധമായി ചെലവഴിക്കുമെങ്കിലും
സൽക്കർമ്മങ്ങൾക്കായി ധനം ചെലവഴിക്കും. അടിക്കടി യാത്ര ചെയ്യേണ്ടതായി വരും.
ഭാഗ്യാനുഭവങ്ങൾ വന്നുചേരും. ആത്മാർത്ഥതയുള്ള ഭൃത്യന്മാർ ലഭിക്കും. വ്യാപാര
വ്യവസായ മേഖലകൾ അഭിവൃദ്ധിപ്പെടും. കരിമാരിയെ (ദേവി) പ്രാർത്ഥിക്കുക.
പൂയം
ധനവരവും മാനസിക സന്തോഷവും പ്രതീക്ഷിക്കാം. വെള്ളി, കാരിയം മുതലായ
ലോഹങ്ങളാൽ തൊഴിൽ അഭിവൃദ്ധിയുണ്ടാകും. തൊഴിലിനാൽ വളർച്ചയുണ്ടാകും.
അനുയോജ്യമല്ലാത്ത സൗഹൃദബന്ധങ്ങൾ ലഭ്യമാകുന്നതായിരിക്കും. അഗ്നി സംബന്ധമായും,
ലോഹങ്ങളാലും തൊഴിൽ അഭിവൃദ്ധിയുണ്ടാകും. സ്ഥലം മാറി താമസിക്കേണ്ടതായി വരും.
പഠനത്തിൽ ശ്രദ്ധയും താൽപര്യവും പ്രകടിപ്പിക്കും. ബാലമുരുകനെ പ്രാർത്ഥിക്കുന്നത്
നന്മയുണ്ടാകും.
ആയില്യം
കുടുംബാഭിവൃദ്ധിയുണ്ടാകും. അന്യരാൽ
പ്രശംസിക്കത്തക്ക മഹത്വങ്ങൾ അനുഭവപ്പെടും. വശ്യതയും മാധുര്യവുമായ
സംസാരമായിരിക്കും. വ്യാപാര വ്യവസായ മേഖലകൾ അഭിവൃദ്ധിപ്പെടുന്നതാണ്. ഭാര്യക്കും
മാതാവിനും നന്മയുണ്ടാകും. ഗുരുക്കളെ ദർശിക്കാനുള്ള
അവസരപ്രാപ്തിയുണ്ടാകുന്നതാണ്. വ്യാപാരത്തിൽ അറിവ് വർദ്ധിക്കും. സ്വർണ്ണം,
വെള്ളിക്കടകളിൽ തിരക്ക് വർദ്ധിക്കുന്നതായിരിക്കും. ധനസുഭക്ഷിത്വം
ഉണ്ടാകുന്നതാണ്. പഞ്ചമി ദിവസം നാഗദൈവങ്ങളെ പ്രാർത്ഥിക്കുക.
മകം
പല
മേഖലകളിലും വരുമാനം വന്നുചേരും. പഠനത്തിൽ ശ്രദ്ധ ചെലുത്തും. ധനഐശ്വര്യം
ഉണ്ടാകുന്നതാണ്. സിനിമ നാടക സംവിധായകർക്ക് പുരസ്കാരങ്ങളും ലഭ്യമാകുന്നതാണ്.
സഹോദരഐക്യം പ്രതീക്ഷിക്കാം. വാർദ്ധക്യം ചെന്നവർക്ക് അസുഖങ്ങൾ വരാനിടയുണ്ട്.
പുരുഷന്മാർക്ക് സ്ത്രീകളോട് ദയയും അനുകമ്പയും ഉണ്ടാകും. കലാമേഖലകളിൽ അഭിമാനം
പുരസ്കാരങ്ങൾ ലഭ്യമാകുന്നതാണ്. ശിവനെ പ്രാർത്ഥിക്കുന്നത് നന്നായിരിക്കും.
പൂരം
കുടുംബഐശ്വര്യത്തിന്റെയും, കാര്യസാധ്യതയുടെയും സമയമായി കാണുന്നു.
പുത്രലബ്ധിക്കുള്ള സമയമായി കാണുന്നു. സഹകരണ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്ക്
ചില നേട്ടങ്ങൾ പ്രതീക്ഷിക്കാം. വ്യാപാര വ്യവസായ മേഖലകൾ അഭിവൃദ്ധിപ്പെടുന്നതാണ്.
പാർട്ടി പ്രവർത്തകർക്ക് അനുകൂല സമയമായി കാണുന്നു. അന്യരാൽ പ്രശംസിക്കപ്പെടും.
പാർട്ടി മേഖലയിൽ പ്രശസ്തിയും സ്ഥാനപ്രാപ്തിയും ഉണ്ടാകും. സൂര്യനാരായണനെ
ഞായറാഴ്ചതോറും പ്രാർത്ഥിക്കുക.
ഉത്രം
സാമ്പത്തികനേട്ടം
പ്രതീക്ഷിക്കാം. ഐടി മേഖലയിൽ ജോലി ചെയ്യുന്നവർക്ക് മികച്ച നേട്ടങ്ങൾ
പ്രതീക്ഷിക്കാം. പഠനത്തിൽ ശ്രദ്ധയും താൽപര്യവും പ്രകടിപ്പിക്കും.
ത്യാഗമനസ്കതയോടുകൂടി പ്രവർത്തിക്കും. ശത്രുക്കളാൽ പരാജയപ്പെടുന്നതല്ല.
ഭാര്യയുടെ ഹിതാനുസരണം പ്രവർത്തിക്കും. ഭൃത്യന്മാർ ലഭിക്കാതെ വിഷമിക്കും.
കാഞ്ചീപുരത്തിൻ ദേവിയെ പ്രാർത്ഥിക്കുന്നത് മഹത്വമേറിയതാണ്.
അത്തം
സിഎ, ക്ലാർക്ക് മുതലായ തസ്തികയിലേക്ക് പരിശ്രമിക്കുന്നവർക്ക് ലഭ്യമാകും. പല
രാജ്യങ്ങളെക്കുറിച്ചും ജനങ്ങളുടെ ജീവിത രീതിയെക്കുറിച്ചും അറിയാൻ സാധിക്കും.
അയൽവാസികൾക്ക് പ്രിയമുള്ളവരാകും. ത്യാഗമനസ്കതയോടുകൂടി പ്രവർത്തിക്കും.
ഭാര്യയുടെ അഭിപ്രായങ്ങള്‍ അംഗീകരിക്കും. കവിത എഴുതുന്നവർക്ക് പുരസ്കാരങ്ങൾ
ലഭ്യമാകുന്നതായിരിക്കും. ആൺസന്താനങ്ങൾക്ക് ചില വൈഷമ്യങ്ങൾ
ഉണ്ടാകുന്നതായിരിക്കും. വിഷ്ണു ഭജനം, വിഷ്ണു സഹസ്രനാമം ശീലിക്കുക.
ചിത്തിര
വിദേശത്ത് ഉപരിപഠനത്തിനായി പ്രവേശനം ലഭ്യമാകുന്നതാണ്. പിതാവിന്
അസുഖങ്ങൾ വരാനിടയുണ്ട്. കഠിനമായി പ്രയത്നിക്കും, പരുഷമായി സംസാരിക്കും.
പഠനത്തിൽ ശ്രദ്ധയും താൽപര്യവും പ്രകടിപ്പിക്കുന്നതാണ്. മനോവ്യാകുലത
അനുഭവപ്പെടുന്നതായിരിക്കും. തർക്കങ്ങളിൽ വിജയം കൈവരിക്കും. പാർട്ടി
പ്രവർത്തകർക്ക് അനുകൂല സമയമാണ്. എല്ലാ കാര്യങ്ങളിലും വിജയം കൈവരിക്കും.
മഹാലക്ഷ്മിയെ പ്രാർത്ഥിക്കുക.
ചോതി
സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം.
ജീവിതത്തിൽ ഉന്നത സ്ഥാനപ്രാപ്തിയുണ്ടാകുന്നതാണ്. എല്ലാ കാര്യങ്ങളും
സാമര്‍ത്ഥ്യമായി ചെയ്തു തീർക്കും. ശരീരബലം ലഭ്യമാകുമെങ്കിലും ചില സമയങ്ങളിൽ
രോഗം വരാനിടയുണ്ട്. ആത്മാർത്ഥതയുള്ള ഉപദേശകർ വന്നുചേരും. ശയനസുഖം, ധനവരവും
പ്രതീക്ഷിക്കാം. ദാനധർമ്മങ്ങൾ ചെയ്യുമെങ്കിലും അന്യർക്ക് സംതൃപ്തി നൽകുന്നതല്ല.
ഗുസ്തി, കബഡി ചാംപ്യന്മാർക്ക് അനുകൂല സമയമാണ്. 108 വൈഷ്ണവ സ്ഥലങ്ങളിൽ
ഏതെങ്കിലും 12 ക്ഷേത്ര ദർശനം നടത്തുക.
വിശാഖം
സൽപ്രവൃത്തികള്‍
ചെയ്യും. കോപം വർദ്ധിക്കുന്നതായിരിക്കും. സ്ഥാനക്കയറ്റവും സ്ഥലം മാറ്റവും
പ്രതീക്ഷിക്കാം. സ്വന്തമായി ചിട്ടി, ബാങ്ക്, മറ്റു സ്ഥാപനങ്ങളിൽ തിരികെ
ലഭിക്കാനുള്ള കുടിശ്ശിക ലഭ്യമാകും. സകലവിധ ഐശ്വര്യങ്ങളും വന്നുചേരും. പാർട്ടി
പ്രവർത്തകർക്ക് അനുയോജ്യമായ സമയമായി കാണുന്നു. വ്യാപാര കാർഷിക മേഖലകൾ
പുഷ്ടിപ്പെടുന്നതായിരിക്കും. ധനവരവ് അധികരിക്കുമെങ്കിലും കഠിനചെലവും
വന്നുചേരും. ഗുരു പ്രതിവിധി സ്ഥലങ്ങളെ ദർശിക്കുക. തിരുച്ചെന്തൂർ ദർശനം നടത്തുക.
അനിഴം
കാര്യസാധ്യതയുടെയും മാനസിക സന്തോഷത്തിന്റെയും സമയമായി കാണുന്നു.
വസ്തുക്കൾ വാങ്ങാവുന്നതാണ്. ഉന്നതമായ പദവികൾ ലഭ്യമാകും. സത്യസന്ധമായി
പ്രവർത്തിക്കും. വാഹന വ്യാപാരം, വർക്ക്ഷോപ്പ്, മെക്കാനിക് മുതലായ തൊഴിലുകൾ
അഭിവൃദ്ധിപ്പെടും. പ്രോജക്റ്റ് ഏറ്റെടുത്ത് ചെയ്ത് തീർക്കും. ഗൃഹം നിർമ്മിക്കാൻ
അനുയോജ്യമായ സമയമായി കാണുന്നു. മാതാപിതാക്കളുടെ കാര്യത്തിൽ പ്രത്യേകം ശ്രദ്ധ
ചെലുത്തും. അപ്രതീക്ഷിതമായി ചെലവുകൾ വന്നുചേരും. ശബരിമല ദർശനം നടത്തുന്നത്
ഉചിതമാണ്.
തൃക്കേട്ട
പട്ടാളത്തിലോ പോലീസിലോ ചേരാന്‍ അനുയോജ്യമായ
സമയമാണ്. സുഹൃത്തുക്കളാൽ ധനനഷ്ടം വന്നു ചേരും. വിദ്യാഭ്യാസ പുരോഗതിയുണ്ടാകും.
പ്രശസ്തിയും ഉന്നത പദവികൾ വഹിക്കാനുള്ള സന്ദർഭം ഉണ്ടാകും. ബന്ധുക്കളുമായി ഐക്യത
കുറയും. യന്ത്രശാലകളാൽ വരുമാനം വന്നുചേരും. ചുറുചുറുപ്പായ സ്വഭാവം ഉണ്ടാകും.
പ്രശംസനീയരാല്‍ പുകഴ്ത്തപ്പെടും. ശാസ്താവിനെ ഭജിക്കുക.
മൂലം
ന്യായാധിപൻ, പിഎ മുതലായ തസ്തികയിലേക്ക് പരിശ്രമിക്കുന്നവർക്ക് ലഭ്യമാകും.
പഠനത്തിൽ ശ്രദ്ധയും താൽപര്യവും പ്രകടിപ്പിക്കും. എല്ലാ മേഖലകളിലും വിജയപ്രാപ്തി
പ്രതീക്ഷിക്കാം. സത്യസന്ധമായി പ്രവർത്തിക്കും. പാർട്ടി പ്രവർത്തകർക്ക്
സ്ഥാനലബ്ധിയും ജനസ്വാധീനതയും ലഭിക്കും. മാതാപിതാക്കളുെട കാര്യത്തിൽ പ്രത്യേക
ശ്രദ്ധ ചെലുത്തും. നവീന ഗൃഹോപകരണങ്ങൾ വാങ്ങുന്നതാണ്. പ്രദോഷം തോറും
പഞ്ചഭൂതശിവതലങ്ങളിൽ ദർശനം ചെയ്യുക.
പൂരാടം
തൊഴിലഭിവൃദ്ധിയും
കാര്യസാധ്യതയുടെയും സമയമായി കാണുന്നു. പുത്രലബ്ധി പ്രതീക്ഷിക്കാം. കഠിനമായി
പ്രയത്നിക്കും. കമ്പനികളിൽ സാമർത്ഥ്യവും കഴിവും ഉളളവർ (അഡ്വക്കറ്റ്) ഉപദേശകരായി
വന്നുചേരും. അതിഥികളെ സൽക്കരിക്കും. പിതാവിനും സഹോദരനുമായി പിണക്കം വരും.
പിതാവിനാൽ മാനസിക വിഷമതയുണ്ടാകും. കൈകാലുകൾക്ക് വേദനയുണ്ടാകും. കാളഹസ്തി
പ്രതിവിധിക്കായി ദര്‍ശനം നടത്തുക.
ഉത്രാടം
സർക്കാർ ഉദ്യോഗത്തിനായി
പരിശ്രമിക്കാവുന്നതാണ്. നേരായ ചിന്തകൾ ഉണ്ടാകുന്നതായിരിക്കും. സാമർത്ഥ്യമായി
എല്ലാ ജോലികളും ചെയ്തു തീർക്കും. ഭൃത്യന്മാർ അനുസരണയുള്ളവരായിരിക്കും.
മാതാപിതാക്കളെ പ്രശംസിക്കും. പിതാവിന് അസുഖം വരാവുന്നതാണ്. വാഹനം മാറ്റി
വാങ്ങാനുള്ള സന്ദർഭം കാണുന്നു. ശത്രുഭയം അനുഭവപ്പെടും. ചണ്ഡികാ ദേവിയെ
പ്രാർത്ഥിക്കുക.
തിരുവോണം
സാമ്പത്തിക നേട്ടവും മാനസിക സന്തോഷവും
പ്രതീക്ഷിക്കാവുന്നതാണ്. അല്പം അപകീർത്തി വരാതെ ശ്രദ്ധിക്കുക. വ്യാപാര
അഭിവൃദ്ധിയും അറിവും വർദ്ധിക്കും. സന്താനഭാഗ്യലബ്ധി പ്രതീക്ഷിക്കാവുന്നതാണ്.
പുസ്തകം എഴുതാവുന്ന സമയമായി കാണുന്നു. ഏത് മേഖലയിൽ ആയാലും വിജയം കൈവരിക്കും.
മദ്ധ്യസ്ഥം വഹിക്കാനുളള സന്ദർഭം കാണുന്നു. ദമ്പതികളിൽ അഭിപ്രായഭിന്നതയുണ്ടാകും.
മണ്ണാറശാലയോ തത്തുല്യമായ നാഗാരാധന ക്ഷേത്രദർശനം ചെയ്യുക.
അവിട്ടം
കാര്യസാധ്യതയുടെയും തൊഴിലഭിവൃദ്ധിയുടെയും സമയമായി കാണുന്നു. വിവാഹം
അന്വേഷിക്കുന്നവര്‍ക്ക് അനുയോജ്യമായ ബന്ധം ലഭ്യമാകും. സിനിമാ നാടക
കഥാകൃത്തുകൾക്ക് ധനവരവും പ്രശസ്തിയും പ്രതീക്ഷിക്കാം. ഭരണകക്ഷിയുടെ
എതിർകക്ഷിയിൽ ചേരാനുള്ള അവസരപ്രാപ്തിയുണ്ടാകും. മാതാപിതാക്കളുടെ കാര്യത്തിൽ
അതീവ ശ്രദ്ധാലുക്കളായിരിക്കും. മദ്ധ്യസ്ഥം വഹിക്കാനുള്ള സന്ദർഭം വന്നുചേരും.
ദേവിയെയോ ഗണപതിയെയോ പ്രാർത്ഥിക്കുക.
ചതയം
കുടുംബാഭിവൃദ്ധിയുണ്ടാകും.
തൊഴിലുകൾ ചെയ്യുന്നവർക്ക് ചില തടസ്സങ്ങൾ അനുഭവപ്പെടും. വിവാഹം
അന്വേഷിക്കുന്നവര്‍ക്ക് അനുയോജ്യമായ ബന്ധം ലഭ്യമാകുന്നതായിരിക്കും.
ദൈവഭക്തിയുണ്ടാകും. മന്ത്രിസഭാ അംഗങ്ങൾക്ക് സ്ഥാനലബ്ധി പ്രതീക്ഷിക്കാം.
ബ്രാഹ്മണരെയും സന്യാസിമാരെയും സൽക്കരിക്കുന്നതാണ്. അറിവും സന്താനഭാഗ്യവും
പ്രതീക്ഷിക്കാം. അണ്ണാമലയെ പൗർണമിയിൽ വലം വെക്കുക.
പൂരുരുട്ടാതി
സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. എണ്ണ, ഉരം മുതലായ കമ്പനികളിൽ ജോലി
ചെയ്യുന്നവർക്ക് പലവിധ നേട്ടങ്ങൾ ലഭിക്കും. രാഷ്ട്രീയ മേഖലയിൽ
പ്രവർത്തിക്കുന്നവർക്ക് അനുയോജ്യമായ സമയമാണ്. കൂട്ടുവ്യാപാരം ചെയ്യുന്നവർക്ക്
മികച്ച ലാഭം പ്രതീക്ഷിക്കാവുന്നതാണ്. ഉന്നത ഉദ്യോഗസ്ഥർക്ക് നന്മയുടെ സമയമായി
കാണുന്നു. വിവാഹം അന്വേഷിക്കുന്നവർക്ക് നടക്കാനുള്ള സാധ്യത കാണുന്നു.
ഉത്രട്ടാതി
വിദേശത്ത് ജോലിക്കായി പരിശ്രമിക്കാവുന്നതാണ്. ശാസ്ത്രജ്ഞർക്ക്
അനുകൂല സമയമായി കാണുന്നു. സുഹൃത്തുക്കൾക്കായി ധാരാളം ധനം ചെലവഴിക്കേണ്ടതായി
വരും. വാഹനം, മറ്റു വൻകിട ചെറുകിട വ്യാപാരികൾക്ക് അധികലാഭം
ലഭ്യമാകുന്നതായിരിക്കും. ക്ഷേത്രദർശനം, തീർത്ഥാടനം എന്നിവയ്ക്കുള്ള
അവസരപ്രാപ്തിയുണ്ടാകും. പ്രേമിതാക്കൾക്ക് പ്രേമസാഫല്യത്തിന്റെ സമയമായി
കാണുന്നു. കവിത എഴുതുന്നവർക്ക് പുരസ്കാരങ്ങൾ ലഭ്യമാകും. വൈഷ്ണവ ക്ഷേത്ര ദർശനം
നന്നാണ്.
രേവതി
വലിയ യോഗങ്ങൾ ലഭ്യമാകുന്നതാണ്. പഠനത്തിൽ ശ്രദ്ധ
ചെലുത്തും. പാർട്ടി പ്രവർത്തകർക്ക് ജനസ്വാധീനതയും പുകഴും വന്നുചേരും. വ്യാപാര
വ്യവസായ മേഖലകൾ അധിക ലാഭം ലഭ്യമാകുന്നതായിരിക്കും.. സൽപ്രവൃത്തികൾ ചെയ്യും.
ബഹുമതിയോടും ആഡംബരമായ ജീവിതപ്രാപ്തിയായിരിക്കും. ഉദരസംബന്ധമായി രോഗം
വരാനിടയുണ്ട്. വിവാഹം അന്വേഷിക്കുന്നവര്‍ക്ക് നടക്കുന്നതാണ്.
തൊഴിലഭിവൃദ്ധിയുണ്ടാകും. വൈഷ്ണവ്യ ഭുജ സായിബാവയെ പ്രാർത്ഥിക്കുക.
പ്രൊഫ. ദേശികം രഘുനാഥൻ
ദേശികം, പത്താം കല്ല് ശാസ്താക്ഷേത്രത്തിനു സമീപം
നെടുമങ്ങാട്
തിരുവനന്തപുരം ജില്ല
കേരള– 695541
ഫോൺ – 0472 2813401